ആമുഖം
തലശ്ശെരിയിലെ കല്ലച്ചിൽ അച്ചടിച്ച ക്രിസ്തീയഗീതങ്ങൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഈ സ്കാൻ ലഭിച്ചതോടെ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം 90 ആയി.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: ക്രിസ്തീയഗീതങ്ങൾ
- താളുകളുടെ എണ്ണം: ഏകദേശം 335
- പ്രസിദ്ധീകരണ വർഷം:1861
- പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
പേരു സൂചിപ്പിക്കുന്ന പോലെ ഇത് മലയാള ക്രൈസ്തഗീതങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ്. പ്രധാനമായും ജർമ്മൻ, ഇംഗ്ലീഷ് ഗാനങ്ങൾ മലയാളത്തിലേക്ക് തർജ്ജുമ ചെയ്ത് പ്രസിദ്ധീകരിച്ചതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇതിൽ ഗുണ്ടർട്ട് പരിഭാഷ ചെയ്ത ഗാനങ്ങളും ഉണ്ട്.
ഇതിനു മുൻപ് ബാസൽ മിഷന്റെ ഒരു മലയാള ക്രൈസ്തഗീതങ്ങൾ അടങ്ങിയ ഒരു പുസ്തകം നമുക്ക് ലഭിച്ചതാണ്. 1898ൽ ഇറങ്ങിയ ആ പുസ്തകത്തിന്റെ സ്കാൻ ഇവിടെ കാണാം.
മലയാള ക്രൈസ്തഗീതങ്ങൾക്ക് പുറമേ ഈ പുസ്തകത്തിന്റെ അവസാനം ചില പ്രമുഖ ഗീതങ്ങളുടെ മ്യൂസിക്ക് നൊട്ടേഷൻ കൊടുത്തിരിക്കുന്നതും കാണാം. Siffernotskrift എന്ന പ്രത്യേക മ്യൂസിക് നൊട്ടെഷൻ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. Siffernotskrift നെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കായി വിക്കിപീഡിയ ലേഖനം കാണുക. ഇക്കാലത്ത് മലയാളികൾ ഈ മ്യൂസിക്ക് നൊട്ടെഷൻ ഉപയോഗിക്കാത്തതിനാൽ ഇത് അറിയുന്ന മലയാളികൾ കുറവാണ്. എന്തായാലും പാട്ടുകളുടെ ഈണം ഡോക്കുമെന്റ് ചെയ്യാൻ മലയാളത്തിൽ ഉപയോഗിച്ച ആദ്യകാല ഉദാഹരണങ്ങളിൽ ഒന്നാണ് ഇത്.
ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് അതിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഓൺലൈനായി വായിക്കാൻ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (69 MB)
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (280 MB)